മലയാളം യൂണികോഡ് ടൈപ്പിങ് ഗൈഡ്

മലയാളം ടൈപ്പിങ്ങിന്റെ രഹസ്യങ്ങൾ മനസിലാക്കാം 🔍

സ്പെഷ്യൽ കാരക്ടറുകളും അവയുടെ കീകളും (Zero width characters)

കീ കാരക്ടർ യൂണികോഡ് ഉദ്ദേശ്യം
\ ZWNJ U+200C അക്ഷരങ്ങൾ തമ്മിൽ ചേരുന്നത് തടയുക
] ZWJ U+200D ചില്ലക്ഷരങ്ങൾ രൂപപ്പെടുത്താൻ

പ്രധാനപ്പെട്ട സംയോജനങ്ങൾ

ടൈപ്പിങ് ടിപ്പുകൾ

  1. ചില്ലക്ഷരങ്ങൾ: ZWJ (]) ഉപയോഗിച്ച് രൂപപ്പെടുത്തുക
    ഉദാ: ന + ് + ] = ന്‍
  2. കൂട്ടക്ഷരങ്ങൾ: സ്വയം ചേരും
    ഉദാ: ക + ് + ഷ = ക്ഷ
  3. കൂട്ടക്ഷരം ആകുന്നത് തടയാന്‍: ZWNJ (\) ഉപയോഗിക്കുക
    ഉദാ: ക + ് + \ + ഷ = ക്‌ഷ (അല്ലെങ്കില്‍ ക്ഷ എന്നാകും)

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  1. ലേ ഔട്ട് അനുസരിച്ച് കീകളുടെ യൂണികോഡ് മാറാം
    ഇവിടെ ഉപയോഗിച്ചിരിക്കുന്നത് Inscript-ISM Layout ചെറിയ മാറ്റങ്ങളോടെയാണ്.
    വേറെ ടൈപ്പിങ് ടൂള്‍സ് ഉപയോഗിക്കുമ്പോള്‍ കീ-അക്ഷരം കോമ്പിനേഷനില്‍ മാറ്റമുണ്ടാകാം. പ്രത്യേകിച്ച് ZWJ (Zero width joining) , ZWNJ (Zero width non joining) കാരക്ടറുകള്‍. ചില ടൂളുകളില്‍ ഇവ ലഭ്യമല്ല.